---
title: "റേഷൻ വ്യാപാരികളെ സമരത്തിൽ നിന്നും പിൻമാറ്റാൻ സർക്കാർ ; ഇന്ന് ഉച്ചക്ക് ചര്‍ച്ച"
english_title: "Government to withdraw ration traders from strike; Discussion this afternoon"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265452/Government to withdraw ration traders from strike; Discussion this afternoon"
published_at: "2025-01-24T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679329ee8b8f1_1000555929.jpg"
keywords: []
---

# റേഷൻ വ്യാപാരികളെ സമരത്തിൽ നിന്നും പിൻമാറ്റാൻ സർക്കാർ ; ഇന്ന് ഉച്ചക്ക് ചര്‍ച്ച

> **Lead Summary:** തിരുവനന്തപുരം: റേഷൻ വ്യാപാരി സംഘടനകളുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയ്ക്ക് സർക്കാർ. ഇന്ന് ധനകാര്യ മന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും നേതൃത്വത്തിൽ വ്യാപാരി സംഘടനകളുമായി ചർച്ച നടത്തും.

## Article Content

തിരുവനന്തപുരം: റേഷൻ വ്യാപാരി സംഘടനകളുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയ്ക്ക് സർക്കാർ. ഇന്ന് ധനകാര്യ മന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും നേതൃത്വത്തിൽ വ്യാപാരി സംഘടനകളുമായി ചർച്ച നടത്തും.

രണ്ടു മണിയോടെ ഓൺലൈൻ ആയിട്ടാണ് ചർച്ച. വേതന പാക്കേജ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയിൽ പ്രധാന വിഷയമാകും. ഈ മാസം 27 മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിടും എന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ പ്രഖ്യാപനം.

കഴിഞ്ഞദിവസം ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയും ഭക്ഷ്യ മന്ത്രിയും വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265452/Government to withdraw ration traders from strike; Discussion this afternoon)